You are Here : Home / News Plus

പ്രചാരണത്തിനു ചാണ്ടി ഉമ്മന്റെ അഭാവം

Text Size  

Story Dated: Monday, April 14, 2014 11:04 hrs UTC

തെരഞ്ഞെടുപ്പു സമയത്തെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂടെ
പ്രചാരണത്തിനു മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മകന്‍ ചാണ്ടി ഉമ്മന്റെ അഭാവം
ഇത്തവണ പ്രചാരണ വേളയില്‍ ശ്രദ്ധിക്കപ്പെട്ടു. സോളാര്‍
വിവാദത്തെത്തുടര്‍ന്ന് തല്‍ക്കാലം പോതുരംഗത്തുനിന്നു മാറിനിന്ന
ചാണ്ടിഉമ്മന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങാത്തതു
പാര്‍ട്ടി അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്.എന്നാല്‍ വിവാദമുണ്ടായവരെല്ലാം
പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന കെപിസിസിയുടെ
നിര്‍ദ്ദേശമാണ് ചാണ്ടി ഉമ്മന്റെ കാര്യത്തിലും ഉണ്ടായതെന്ന് മുതിര്‍ന്ന
കോണ്‍ഗ്രസ് നേതാക്കള്‍ അശ്വമേധത്തോട് പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തിലാണ് എപി അബ്ദുള്ളക്കുട്ടി എംഎല്‍എയും ഇടുക്കി എംപി
പിടി തോമസും തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ന്നിന്നു
വിട്ടുനിന്നത്.എന്നാല്‍ ചാണ്ടിഉമ്മന്‍ പ്രതിനിധാനം ചെയ്യുന്ന കെഎസ് യു
വും ഇത്തവണ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്നോട്ടായിരുന്നു.
പത്രപ്രസ്താവനകളോ നേതാക്കളുടെ വാര്‍ത്താസമ്മേളനങ്ങളോ
ഇത്തവണയില്ലായിരുന്നു.


സോളാര്‍ കമ്പനിയായ സ്റ്റാര്‍ ഫ്‌ളേക്കില്‍ ചാണ്ടി ഉമ്മന്‌ ഓഹരിയുണ്ടെന്നു
ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണു ആരോപണം ഉന്നയിച്ചത്. സരിത
എസ് നായരെയും  ബിജു രാധാകൃഷ്ണനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ
കുടുംബാംഗം ശ്രമിക്കുന്നതായി വിഎസ് അച്യുതാനന്ദനും ആക്ഷേപം
ഉന്നയിച്ചിരുന്നു. ചാണ്ടി ഉമ്മന്റെ ഡല്‍ഹിയിലെ സഹായിയായിട്ടാണ്‌ തോമസ്‌
കുരുവിള പ്രവര്‍ത്തിക്കുന്നത് എന്നും ആരോപണം ഉണ്ടായി.

എന്നാല്‍ സ്റ്റാര്‍ ഫ്‌ളേക്കില്‍ ചാണ്ടി ഉമ്മന് ഓഹരിയുണ്ടെന്ന വാദം
തെറ്റാണെന്ന് അശ്വമേധം രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.