You are Here : Home / News Plus

കണ്ണൂരില്‍ റീപോളിംഗ്: യുഡിഎഫ് പരാതി തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി

Text Size  

Story Dated: Saturday, April 12, 2014 11:57 hrs UTC

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ നൂറോളം ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ടു യുഡിഎഫ് നല്‍കിയ പരാതി തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി. ബാലകിരണിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുകയും ബന്ധപ്പെട്ട ബൂത്തുകളിലെ പോളിംഗ് ഉദ്യോഗസ്ഥരില്‍ നിന്നു വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗ് വേണെ്ടന്ന തീരുമാനമെടുത്തത്.

തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന നൂറോളം പോളിംഗ് സ്റ്റേഷനുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ ചീഫ് ഏജന്റ് കെ. സുരേന്ദ്രനാണു തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.