You are Here : Home / News Plus

പ്രവാസികള്‍ക്ക് ഇത്തവണ തപാല്‍ വോട്ടില്ല

Text Size  

Story Dated: Friday, April 11, 2014 11:46 hrs UTC

പ്രവാസികള്‍ക്ക് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടോ ഓണ്‍ലൈന്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും സ്വകാര്യ മേഖലയിലുള്ളവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യപ്പെട്ടു.

പ്രവാസി വോട്ടവകാശത്തിന് തടസ്സം സൃഷ്ടിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 20 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കര ജേതാവുമായ ഡോ. ഷംസീര്‍ വയലില്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിലാണെന്നും എന്നാല്‍ , ഇപ്പോള്‍ നടന്നുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രാവര്‍ത്തിക്കമാക്കാനാവില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.