പാകിസ്താനിലെ തിരക്കേറിയ ചന്തയില്‍ ബുധനാഴ്ച രാവിലെ നടന്ന ബോംബ് സ്ഫോടനത്തില്‍ 20 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമാബാദ് -റാവല്‍പിണ്ടി നഗരങ്ങളുടെ അതിര്‍ത്തിയിലുള്ള പഴച്ചന്തയിലാണ് സ്ഫോടനം നടന്നത്. പഴക്കൂടയിലാണ് സ്ഫോടകവസ്തു വച്ചിരുന്നത്. പരിക്കേറ്റവരെ സമീപത്തെ പി ഐ എം എസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. വര്‍ഷങ്ങളായി തുടരുന്ന തീവ്രവാദി ആക്രമണങ്ങള്‍ അവസാനിപ്പിക്കാനായി പാക് സര്‍ക്കാരും തീവ്രവാദി സംഘടനയായ തെഹ്രിക് ഇ താലിബാന് പാകിസ്താനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് സ്ഫോടനം.
Comments