You are Here : Home / News Plus

പാസ്റ്റര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന് തരൂരിനെതിരെ പരാതി

Text Size  

Story Dated: Monday, April 07, 2014 05:12 hrs UTC

തിരുവനന്തപുരം: സി.എസ്.ഐ സഭയിലെ പാസ്റ്റര്‍മാര്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പണം വാഗ്ദാനം ചെയ്തെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പിയും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. പരാതിക്കൊപ്പം തരൂര്‍ പണം വാഗ്ദാനം ചെയ്യുന്നതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
 
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രാര്‍ഥനായോഗം എന്ന പേരില്‍ തിരുവനന്തപുരത്തെ വസതിയില്‍ പൊന്തകോസ്ത് പാസ്റ്റര്‍മാരുടെ യോഗം തരൂര്‍ സംഘടിപ്പിച്ചത്. നരേന്ദ്ര മോദി അധികാരത്തില്‍ വരാതിരിക്കാന്‍ ക്രിസ്ത്യാനികള്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ബി.ജെ.പി ആരോപിക്കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.