You are Here : Home / News Plus

ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പാക്കില്ല: സിപിഎം പ്രകടനപത്രിക

Text Size  

Story Dated: Thursday, March 20, 2014 11:04 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക സിപിഎം പുറത്തിറക്കി. അധികാരത്തിലെത്തിയാൽ ആധാർ പദ്ധതി നിർത്തിവെക്കുമെന്നു പ്രകടന പത്രികയിൽ പറയുന്നു. എൻഡോസൾഫാൻ നിരോധിച്ച് ഇരകൾക്ക് പ്രത്യേക സഹായം നൽകുമെന്നും ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പാക്കില്ലെന്നും പത്രികയിൽ ഉറപ്പുനൽകുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് ജനങ്ങളുമായി ആലോചിച്ച് പുതിയ പദ്ധതി തയ്യാറാക്കും.വധശിക്ഷ നിർത്തലാക്കും. പുതിയ ഭക്ഷ്യസുരക്ഷാ നയം നടപ്പിലാക്കും, സ്വകാര്യ സ്ഥാപനങ്ങളെയും ലോക്പാലിന്റെ പരിധിയിൽ കൊണ്ടുവരും- ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും പത്രികയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.