മട്ടന്നൂര്‍ പീഡനവുമായി ബന്ധപ്പെട്ട 11 കേസുകളില്‍ ഇന്ന് വിധിരാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി 11 പീഡനക്കേസുകളില്‍ ഒരുദിവസം വിധിപറയുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട് . പ്രായപൂര്‍ത്തിയാകാത്ത മട്ടന്നൂര്‍ സ്വദേശിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 11 കേസുകളുടെ വിധിയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജി. അജിത് കുമാര്‍ വ്യാഴാഴ്ച പ്രഖ്യാപിക്കുക. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2009 ജൂലൈ ആറുമുതല്‍ സെപ്റ്റംബര്‍ 21വരെ ഇടപ്പള്ളി, ആലുവ, കളമശേരി, മൂന്നാര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ വിവിധ ഫ്ളാറ്റുകളില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 15 കേസുകളില്‍ 11 എണ്ണത്തിലെ വിചാരണയാണ് കോടതിയില്‍ പൂര്‍ത്തിയായത്. ഒരേദിവസം വിചാരണ തുടങ്ങി ഒരേദിവസം വിധി പറയുന്നുവെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
Comments