You are Here : Home / News Plus

ടി.പി വധം: പാര്‍ട്ടി നടപടി തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും -വി.എസ്

Text Size  

Story Dated: Monday, March 17, 2014 03:59 hrs UTC

ആലപ്പുഴ: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ലോക്കല്‍ കമ്മറ്റിയംഗം കെ.സി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണ് കെ.സി രാമചന്ദ്രനെ പുറത്താക്കിയത്. കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് ടി.പിയുടെ ബന്ധുക്കള്‍ സംശയിച്ചിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തുകയെന്നത് തങ്ങളുടെ പാര്‍ട്ടി അജണ്ടയില്ല. അതുകൊണ്ടാണ് കെ.സി രാമചന്ദ്രനെ പുറത്താക്കിയതെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയപ്രതീക്ഷയില്ളെന്ന് താന്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ അഭിപ്രായം പറയാമെന്നാണ് താന്‍ പറഞ്ഞത്. ആ പ്രസ്താവനയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായും വി.എസ് പറഞ്ഞു.
ആര്‍.എസ്.പി മുന്നണി വിട്ടുപോയത് സി.പി.എമ്മിനെ ബാധിക്കില്ല. സി.പി.എമ്മിന്‍്റെ കടുംപിടുത്തമാണ് ആര്‍.എസ്.പി മുന്നണിവിടാന്‍ കാരണമെന്നു പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.