You are Here : Home / News Plus

എല്‍.ഡി.എഫിനെ ആര്‍.എസ്.പി വഞ്ചിച്ചിട്ടില്ലെന്ന് പ്രേമചന്ദ്രന്‍

Text Size  

Story Dated: Monday, March 17, 2014 07:56 hrs UTC

എല്‍.ഡി.എഫിനെ ആര്‍.എസ്.പി വഞ്ചിച്ചിട്ടില്ലെന്ന് കൊല്ലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍. ഇടതുമുന്നണി വിട്ട ആര്‍.എസ്.പി എല്‍.ഡി.എഫിനെ വഞ്ചിച്ചെന്ന് കഴിഞ്ഞദിവസം പിണറായി പറഞ്ഞിരുന്നു. മുന്നണി വിടുന്നതുവരെ സി.പി.എമ്മിന്‍്റെ നിലപാടുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. പിന്നില്‍ നിന്നു കുത്തിയെന്ന ആരോപണം തെറ്റാണ്.ഏതര്‍ഥത്തിലാണ് ആര്‍.എസ്.പി വഞ്ചന കാണിച്ചതെന്ന് സി.പി.എം വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ആര്‍.എസ്.പിക്കെതിരായ വി.എസ് അച്യുതാനന്ദന്‍്റെ പരാമര്‍ശം ദു$ഖമുണ്ടാക്കി -എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.