You are Here : Home / News Plus

സി.പി.എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

Text Size  

Story Dated: Thursday, March 13, 2014 04:29 hrs UTC

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ സി.പി.എം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. അഞ്ച് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് സി.പി.എമ്മിന് വേണ്ടി മത്സരിക്കുക. ഇടുക്കി-ജോയിസ് ജോര്‍ജ്, പത്തനംതിട്ട-പീലിപ്പോസ് തോമസ്, എറണാകുളം-ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ചാലക്കുടി-ഇന്നസെന്‍റ്, പൊന്നാനി-വി. അബ്ദുറഹ്മാന്‍ എന്നിവരാണിവര്‍.
സി.പി.എം സ്ഥാനാര്‍ഥികള്‍:
കൊല്ലം- എം.എ. ബേബി
ആറ്റിങ്ങല്‍- എ. സമ്പത്ത്
ആലപ്പുഴ- സി.ബി. ചന്ദ്രബാബു
ഇടുക്കി- ജോയിസ് ജോര്‍ജ്
പത്തനംതിട്ട- പീലിപ്പോസ് തോമസ്
എറണാകുളം- ക്രിസ്റ്റി ഫെര്‍ണാണ്ടസ്
ചാലക്കുടി- ഇന്നസെന്‍റ്
പാലക്കാട്- എം.ബി. രാജേഷ്
കോഴിക്കോട്- എ. വിജയരാഘവന്‍
പൊന്നാനി- വി. അബ്ദുറഹ്മാന്‍
മലപ്പുറം- പി.കെ. സൈനബ
വടകര- എ.എന്‍. ഷംസീര്‍
കണ്ണൂര്‍- പി.കെ. ശ്രീമതി
ആലത്തൂര്‍- പി.കെ. ബിജു
കാസര്‍കോട്- പി. കരുണാകരന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.