You are Here : Home / News Plus

ലാലുവിന്റെ മകള്‍ക്കെതിരെ രാം കൃപാല്‍ യാദവ്‌

Text Size  

Story Dated: Tuesday, March 11, 2014 07:40 hrs UTC

ലാലു പ്രസാദ് യാദവിന്‍റെ  മകള്‍ മിസാ ഭാരതിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുന്‍ ആര്‍.ജെ.ഡി. നേതാവും രാജ്യസഭാംഗവുമായ രാംകൃപാല്‍ യാദവ് പാടലിപുത്രയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായും യാദവ് പ്രഖ്യാപിച്ചു. യാദവ് ചൊവ്വാഴ്ച ബി.ജെ.പി.യില്‍ ചേരും. ജെ.ഡി.യു.വും യാദവിനെ കൂടെകൂട്ടാന്‍ ശ്രമിച്ചിരുന്നു.അതിനിടെ, സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡിയുടെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ഗുലാം ഗൗസ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. അദ്ദേഹം ജെ.ഡി.(യു)വില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.