You are Here : Home / News Plus

ഷീലാ ദീക്ഷിത് ഇന്ന് ഗവര്‍ണറായി ചുമതലയേല്‍ക്കും

Text Size  

Story Dated: Tuesday, March 11, 2014 01:30 hrs EDT

കേരള ഗവര്‍ണറായി ഷീലാ ദീക്ഷിത് ഇന്ന്  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചക്ക് 12ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക. ഇന്നലെ തലസ്ഥാനത്തത്തെിയ ഷീലാ ദീക്ഷിതിന് ഔപചാരിക വരവേല്‍പ് നല്‍കി. വിമാനത്താവളത്തിലത്തെിയ ഷീലാദീക്ഷിതിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, പൊലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, പി.എസ്.സി. ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, വനിതാ കമീഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി തുടങ്ങിയവര്‍ സ്വീകരിക്കാനത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More