You are Here : Home / News Plus

ആര്‍ എസ് പി കാട്ടിയത് നെറികേട് ആണെന്ന് വി എസ്

Text Size  

Story Dated: Monday, March 10, 2014 06:59 hrs EDT

ആര്‍ എസ് പി കാട്ടിയത് നെറികേട് ആണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എല്‍ ഡി എഫ് യോഗത്തില്‍ പറഞ്ഞു. ആര്‍എസ്പി ഇടതുമുന്നണിയെ വഞ്ചിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ശേഷമാണ് ആര്‍എസ്പി ഉഭയകക്ഷി ചര്‍ച്ചയ്ക്കെത്തിയത് എന്ന് അദ്ദേഹം ആരോപിച്ചു. ആര്‍ എസ് പിയുമായി ഇനി ഒരു ചര്‍ച്ചയുമില്ല. എന്‍ കെ പ്രേമചന്ദ്രന് എല്‍ ഡി എഫ് എല്ലാ പരിഗണനകളും നല്‍കിയിരുന്നു. പ്രേമചന്ദ്രന്‍ രാജ്യസഭയിലേക്കും ലോക്സഭയിലേക്കും ജയിച്ചു. എം എല്‍ എയും മന്ത്രിയുമായി. എല്ലാ പരിഗണനകളും നല്‍കിയിട്ടും അവര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത് - എല്‍ ഡി എഫ് നേതാക്കള്‍ വിമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.