You are Here : Home / News Plus

യെമന്‍ തീരത്ത് ബോട്ട് മുങ്ങി 42 മരണം

Text Size  

Story Dated: Monday, March 10, 2014 04:09 hrs EDT

ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് യെമന്‍ തീരത്ത് മുങ്ങി 42 മരിച്ചു. യെമന്‍റെ  തെക്കന്‍ ഷാബ്വാപ്രവിശ്യക്ക് സമീപം ബിര്‍ അലി തീരത്താണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട ബോട്ടില്‍ നിന്ന് മുപ്പത് പേരെ രക്ഷപ്പെടുത്തി.
42 പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തതായി യെമനി തീരദേശ സേന അറിയിച്ചു. മരിച്ചവരില്‍ അധികവും സൊമാലിയ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ്.
ചെറിയ ബോട്ടില്‍ അനുവദീയമായതിലും കൂടുതല്‍ ആളുകളെ കുത്തിനിറച്ചതാണ് അപകടത്തിന് കാരണമായതെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.