You are Here : Home / News Plus

അബ്ദുള്ളക്കുട്ടി തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചു: സരിത

Text Size  

Story Dated: Monday, March 03, 2014 09:44 hrs UTC

എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ആരോപണവുമായി സരിത എസ് നായര്‍. അബ്ദുള്ളക്കുട്ടി തന്നെ ദുരുപയോഗം ചെയ്തതായും, ദ്രോഹിച്ചതായും സരിത വെളിപ്പെടുത്തി. അബ്ദുള്ളക്കുട്ടി ഫോണില്‍ വിളിച്ച് ശല്യം ചെയ്തതായും, തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചതായും സരിത പറഞ്ഞു. അറസ്റ്റില്‍ ആകുന്നതിന് മുമ്പാണ് സംഭവം നടന്നത്. 60 ദിവസത്തോളം അബ്ദുള്ളക്കുട്ടി തുടര്‍ച്ചയായി തന്നെ വിളിച്ചുവെന്ന് സരിത പറഞ്ഞു. സഭ്യമല്ലാത്ത രീതിയില്‍ ആയിരുന്നു സംസാരം. ഒരു ദിവസംപോലും അബ്ദുള്ളക്കുട്ടിയുടെ ശല്യം ഇല്ലാതിരുന്നിട്ടില്ല. അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ തനിക്ക് പറയാന്‍ കഴിയില്ല. തന്റെ വെളിപ്പെടുത്തലുകള്‍ പലരുടെയും ഉറക്കം കെടുത്തിയേക്കാം. തന്റെ ഉറക്കം നഷ്ടപ്പെട്ടതാണ്. ആരുടെയെങ്കിലും ഉറക്കം നഷ്ടപ്പെടുമെങ്കില്‍ നഷ്ടപ്പെടട്ടെ എന്നും സരിത പറഞ്ഞു.മന്ത്രിമാരെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. രണ്ട് ദിവസത്തിന് ശേഷം ഇത് പറയുമെന്നും സരിത വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.