You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി. പണിമുടക്ക് തുടങ്ങി

Text Size  

Story Dated: Friday, February 28, 2014 11:59 hrs UTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെപണിമുടക്ക് തുടങ്ങി.വെള്ളിയാഴ്ച രാത്രി 12നാണ് പണിമുടക്ക് ആരംഭിച്ചത്. 24 മണിക്കൂര്‍ പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. എല്ലാ തൊഴിലാളി സംഘടനകളും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്.സമരത്തെത്തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവ തടസ്സപ്പെട്ടു. കോര്‍പ്പറേഷനിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി 12 വരെയാണ് സമരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.