You are Here : Home / News Plus

എതിര്‍പ്പ് കോണ്‍ഗ്രസിനോടല്ല; സുധീരനോട് മാത്രം: സുകുമാരന്‍ നായര്‍

Text Size  

Story Dated: Thursday, February 27, 2014 09:43 hrs UTC

വി.എം. സുധീരന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ യാഥാര്‍ഥ്യമെന്തെന്നു മനസ്സിലാക്കാതെ ആരൊക്കെ എന്‍എസ്എസിനെ ആക്ഷേപിച്ചിട്ടുണ്ടോ അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുമെന്ന് എന്‍എസ്എസ് നേതൃയോഗം. വി.എസ്. അച്യുതാനന്ദനോട് അടക്കം ഇതേ നിലപാടാണ്. അവരുടെ വിവരക്കേടും അവരുടെ അറിവുകേടും എന്നു മാത്രമേ ഇതില്‍ പറയാനുള്ളൂ-സുകുമാരന്‍ നായര്‍ പറഞ്ഞു.
അവര്‍ക്ക് ഒരു അക്കിടി പറ്റിയപ്പോള്‍ മന്നത്ത് പദ്മനാഭന്‍ പൊതു സ്വത്താണെന്ന് അവര്‍ പറയുന്നു. മന്നത്ത് പദ്മനാഭന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പൊതു സ്വത്താണ്. ഇതിനു മുന്‍പ് അവര്‍ക്ക് മന്നത്ത് പദ്മനാഭന്‍ പൊതു സ്വത്ത് അല്ലായിരുന്നോ? 44 വര്‍ഷമായി അദ്ദേഹം ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഇതുപോലെ ആക്ഷേപിക്കാനല്ലാതെ അദ്ദേഹത്തെ അംഗീകരിക്കാന്‍ ഈ പറയുന്ന ആരെങ്കിലും തയാറായിട്ടുണ്ടോ?സുകുമാരന്‍ നായര്‍ ചോദിച്ചു.

സുധീരനേക്കാള്‍ വലിയ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്ത് വന്നിട്ടുണ്ട്. അന്നൊന്നും പാലിച്ച മര്യാദകള്‍ സുധീരന്‍ കണക്കിലെടുത്തിട്ടില്ല, സുധീരനെ സ്വീകരിക്കാനോ ചര്‍ച്ച ചെയ്യാനോ ഞാനോ എന്‍എസ്എസ്സോ ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോള്‍ പ്രചരിച്ചിരിക്കുന്നത് തിരിച്ചാണ്. അങ്ങനെ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ആര്‍ക്കും കയറി നിരങ്ങാനുള്ള സ്ഥലമല്ല എന്‍എസ്എസ് ആസ്ഥാനം. ആയിരക്കണക്കിന് ആള്‍ക്കാര്‍ മന്നത്ത് പദ്മനാഭന്റെ സമാധി സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്താന്‍ ക്യൂ നില്‍ക്കുകയാണ്. പുഷ്പാര്‍ച്ചന നടത്താന്‍ മാത്രമാണ് വന്നതെങ്കില്‍ സുധീരനും അവരുടെ ഇടയില്‍ നിന്നാല്‍ പോരേ?-  സുകുമാരന്‍ നായര്‍ ചോദിച്ചു.ഇതു കോണ്‍ഗ്രസിനെതിരായ നിലപാടല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ഞങ്ങള്‍ക്കു വിരോധമില്ല. കെപിസിസി പ്രസിഡന്റിനോടും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിലരും പ്രശ്നം വഷളാക്കാന്‍ ശ്രമിക്കുന്നു. അവരോടാണ് എതിര്‍പ്പ് അദ്ദേഹം പറഞ്ഞു.

    Comments

    Dr.Sasi,PhD (JNU) February 27, 2014 04:29
    Sukumaran nair has to be  a little more efficient person to become the president of the NSS. Ask him to thoroughly /slowly go through the unparalleled contributions made by Bharath Kesari & Padmabhushan Sri Mannath Padnabhan  for the upliftment  of the entire Kerala society !What a shame! I really sympathize with him for his unlimited authoritarianism, egotism and parochialism!!! Kindly advise him to be spiritually instructive and morally creative, to show  basic human qualities of compassion, caring, goodness , love , mutual respect, and sense of shine at least  in his words!! Vellappilly is  not at all different from him!!
    (Dr.Sasi)

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.