You are Here : Home / News Plus

ഡല്‍ഹി നിയമസഭ മരവിപ്പിച്ചതിനെതിരെ എ.എ.പി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

Text Size  

Story Dated: Monday, February 24, 2014 01:56 hrs EST

 

ഡല്‍ഹി നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും. രാജിവച്ച മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെജ്രിവാള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഡല്‍ഹി നിയമസഭ മരവിപ്പിച്ചു നിര്‍ത്താനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുമാണ് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് കേന്ദ്രസര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു.

നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചു നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ളെന്ന് ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More