You are Here : Home / News Plus

സംഗീത സംവിധായകന്‍ പി.കെ. രഘുകുമാര്‍ അന്തരിച്ചു

Text Size  

Story Dated: Thursday, February 20, 2014 06:06 hrs UTC

 

പ്രശസ്ത സംഗീത സംവിധായകന്‍ പി.കെ. രഘുകുമാര്‍ (60) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ  അന്ത്യം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ചെന്നൈയില്‍. ഭവാനിയാണ് ഭാര്യ. മക്കള്‍: ഭാവന, ഭവിത.

മായാമയൂരം, ബോയിംഗ് ബോയിംഗ്, ശ്യാമ, ചെപ്പ്, താളവട്ടം, വന്ദനം, ആര്യന്‍, കാണാക്കിനാവ്, ഹലോ മൈഡീയര്‍ റോങ് നമ്പര്‍, ആട്ടക്കഥ, ആമിന ടെയ് ലേഴ്സ്, ഇത്രമാത്രം തുടങ്ങി 30 ചിത്രങ്ങളിലായി 108ലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. കൂടാതെ പത്ത് ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചു.

കോഴിക്കോട് പൂതേരി തറവാട്ടില്‍ ജനിച്ച അദ്ദേഹം ഗാനമേളയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ആര്‍.കെ. ശേഖറിനും ദക്ഷിണമൂര്‍ത്തിക്കും ഒപ്പം തബല വായിച്ചു. 1980ല്‍ വിഷം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.
നിയെന്‍ കിനാവോ (ഹലോ മൈഡീയര്‍ റോങ് നമ്പര്‍), പൂങ്കാറ്റെ പോയി ചൊല്ലാമോ (ശ്യാമ), പൊന്‍ മുരളിയൂതും (ആര്യന്‍), പൊന്‍വീണ, കളഭം ചാര്‍ത്തും (താളവട്ടം) തുടങ്ങിയവ രഘുകുമാര്‍ സംഗീതം നല്‍കിയ ഹിറ്റ് ഗാനങ്ങളില്‍ ചിലതാണ്. 2011ല്‍ കലക്ടര്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് അവസാനമായി സംഗീതം നല്‍കിയത്. ശംഖുപുഷ്പം, വീണ്ടും ലിസ, അനുപല്ലവി, ശക്തി, ധീര തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.