You are Here : Home / News Plus

മീരാ ജാസ്‌മിന്‍ വിവാഹിതയായി

Text Size  

Story Dated: Wednesday, February 12, 2014 11:34 hrs UTC

നടി മീരാ ജാസ്‌മിന്‍ വിവാഹിതയായി. ദുബായില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. തിരുവനന്തപുരം പാളയത്തെ എല്‍എംഎസ്‌ പള്ളിയിലാണ്‌ വിവാഹ ചടങ്ങുകള്‍ നടന്നത്. എടപ്പഴഞ്ഞി ആര്‍ഡി ഓഡിറ്റോറിയത്തില്‍ റിസപ്‌ഷനുമുണ്ടായിരുന്നു. സുരേഷ്ഗോപി, ദിലീപ്, കാവ്യാ മാധവന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയ സിനിമാതാരങ്ങള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട് പ്രകാരം നേരത്തേ തന്നെ മീരയുടെയും അനില്‍ ജോണ്‍ ടൈറ്റസിന്‍റെയും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. സെലിബ്രിറ്റീസ് പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ പൊലീസ് സംരക്ഷണത്തിലാണ് വിവാഹം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.