You are Here : Home / News Plus

ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം കൊണ്ടുവരും: ഋഷിരാജ് സിംഗ്

Text Size  

Story Dated: Wednesday, January 29, 2014 06:21 hrs UTC

സംസ്ഥാനത്തെ റോഡുകളില്‍ ഓടുന്ന ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ജി പി എസ് സംവിധാനം സ്ഥാപിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 200 ജി പി എസ് ഉപകരണങ്ങള്‍ ഗതാഗതവകുപ്പ് വാങ്ങും. ചെക് പോസ്റ്റുകളില്‍വച്ച് അവ ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ഘടിപ്പിക്കും.ഗ്യാസ് ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നത് നിര്‍ബന്ധമാണ്. രണ്ട് ഡ്രൈവര്‍മാര്‍ ഇല്ലാതെ സംസ്ഥാനത്ത് എത്തുന്ന ഗ്യാസ് ടാങ്കറുകള്‍ പിടിച്ചെടുക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.