You are Here : Home / News Plus

ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിച്ചു

Text Size  

Story Dated: Wednesday, January 29, 2014 01:19 hrs EST

പഴയ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിക്കുന്നതായി ധനമന്ത്രി കെ എം മാണി. എല്ലാ ക്ഷേമ പെന്‍ഷനുകളും നൂറുരൂപ വര്‍ദ്ധിപ്പിച്ചു.റബര്‍വില നിയന്ത്രിക്കാന്‍ വിപണിയിലിടപെടുന്നതിന് 10 കോടിരുപ അനുവദിക്കും. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പുതിയ ഓട്ടോറിക്ഷകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അഞ്ച് കൊല്ലത്തെ ഒന്നിച്ച് ഈടാക്കുന്ന ലംപ്‌സം ടാക്‌സ് പദ്ധതി പഴയ ഓട്ടോറിക്ഷകള്‍ക്കും ബാധകമാക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.ഇതിനെതിരേ ഓട്ടോ തൊഴിലാളികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് മറുപടി പ്രസംഗത്തില്‍ മന്ത്രി ഇളവ് പ്രഖ്യാപിച്ചത്.പഴയ ഓട്ടോകളെക്കൂടി ലംപ്‌സം ടാക്‌സ് പരിധിയിലാക്കാനുളള തീരുമാനം പിന്‍വലിക്കുന്നതായി മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ എല്ലാ ക്ഷേമ പെന്‍ഷനും 100 രൂപകൂടി വര്‍ദ്ധിപ്പിക്കമെന്നും മന്ത്രി പ്രഖ്യാപിച്ചു.ബജറ്റില്‍ പ്രഖ്യാപിച്ച 200 രുപയുടെ വര്‍ദ്ധനവിന് പുറമേയാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.