You are Here : Home / News Plus

വി.മുരളീധരനെതിരെ കേന്ദ്രനേതൃത്വത്തിന് ശോഭാസുരേന്ദ്രന്റെ കത്ത്

Text Size  

Story Dated: Wednesday, January 29, 2014 04:23 hrs EST

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാസുരേന്ദ്രന്‍. വി. മുരളീധരനെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റണമെമന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.ബിജെപി വിട്ട് നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സിപിഎമ്മിലേയ്ക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി എന്നിവര്‍ക്ക് കത്ത് അയച്ചത്.
എന്നാല്‍ ഇക്കാര്യം വി. മുരളീധരന്‍ ഇക്കാര്യം നിഷേധിച്ചു. ശോഭാ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. ആകെ 53 പേര്‍ മാത്രമേ സി.പി.എമ്മില്‍ ചേര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.