You are Here : Home / News Plus

പി. മോഹനനും ഫായിസും ജയിലില്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്

Text Size  

Story Dated: Wednesday, January 29, 2014 04:21 hrs EST

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയവെ സി.പി.എം നേതാവ് പി. മോഹനനും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ ഫായിസും കോഴിക്കോട് ജയിലില്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്. വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്നും സെക്കന്‍്റുകളുടെ വ്യത്യാസത്തില്‍ ഇരുവരും പുറത്ത് വരുന്നതായാണ് ദൃശ്യങ്ങള്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിന് വൈകുന്നേരം പകര്‍ത്തിയ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.ഫായാസും തൊട്ടുപിന്നാലെ പി.മോഹനനും വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍നിന്ന് പുറത്തുവരുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ടി.പി കൊലക്കേസ് പ്രതികളെ കാണാന്‍ ഫയാസ് ജയിലില്‍ എത്തിയത് നേരത്തെ വിവാദമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ താന്‍ കണ്ടിട്ടില്ലന്നൊണ് പി. മോഹനന്‍ പറഞ്ഞിരുന്നത്. സംശയമുള്ളവര്‍ക്ക് ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.