You are Here : Home / News Plus

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം അവസാനിപ്പിച്ചു

Text Size  

Story Dated: Tuesday, January 28, 2014 10:50 hrs EST

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളും മാതാക്കളും ക്ളിഫ്ഹൗസിന് മുന്നില്‍ നടത്തിവന്ന കഞ്ഞിവെപ്പ് സമരം ഒത്തുതീര്‍പ്പായി. ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31നകം കൊടുത്തുതീര്‍ക്കാനും പഞ്ചായത്ത് പരിധി നിശ്ചയിക്കാതെ മുഴുവന്‍ ഇരകള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമായതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ജനകീയ മുന്നണി പ്രവര്‍ത്തകര്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയത്തെുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ രേഖാമൂലം ഉറപ്പുനല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More