You are Here : Home / News Plus

ശശി തരൂരിന്‌ 25 കോടിയുടെ സ്വത്ത്‌, സുനന്ദക്ക്‌ 200 കോടിയിലധികവും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, January 20, 2014 08:38 hrs UTC


ശശി തരൂരിനും ഭാര്യ സുനന്ദക്കും കോടികളുടെ ആസ്‌തി. 2013 മാര്‍ച്ച്‌ 31 ന്‌ ശശി തരൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച കണക്കു പ്രകാരമാണിത്‌. ഇതനുസരിച്ച്‌ തരൂരിന്‌ ഏകദേശം 25 കോടിയോളം രൂപയുടെ സമ്പാദ്യമുണ്ട്‌. സുനന്ദയുടേത്‌ ഇതിനേക്കാള്‍ പതിന്‍മടങ്ങാണ്‌. സുനന്ദയുടെ സമ്പാദ്യം 200 കോടിയിലുമധികമാണ്‌. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി തരൂരിനുള്ള നിക്ഷേപം ഏകദേശം 2.5 കോടിയോളമാണ്‌. ബാങ്കുകളിലെയും ധനകാര്യസ്ഥാപനങ്ങളിലെയും സുനന്ദയുടെ നിക്ഷേപം 7 കോടി രൂപയാണ്‌. തരൂരിന്‌ കമ്പനികളിലെ ബോണ്ടുകളും ഷെയറുകളുമായി മറ്റൊരു 2.5 കോടി വരും. പാലക്കാട്‌ ജില്ലയിലെ എലവഞ്ചേരിയില്‍ 1.56 ലക്ഷം രൂപ വില മതിക്കുന്ന 63 സെന്റ്‌ സ്ഥലമുണ്ട്‌. കൊച്ചിയിലെ കാക്കനാട്‌ 27 ലക്ഷത്തിന്റെ അപ്പാര്‍ട്ടുമെന്റും തരൂരിനുണ്ട്‌.

 

ഇതു കൂടാതെ എലവഞ്ചേരിയിലെ കുടുംബസ്വത്തിന്റെ വിഹിതമായി 8 ലക്ഷം രൂപ വില മതിക്കുന്ന 42.250 സെന്റ്‌ സ്ഥലം., തിരുവനന്തപുരത്ത്‌ 65 ലക്ഷത്തിന്റെ അപ്പാര്‍ട്ടുമെന്റ്‌ എന്നിവയും തരൂരിനുണ്ട്‌. കാനഡയിലെ ഒണ്ടാരിയോയില്‍ 1.85 കോടിയുടെ വീട്‌, ജമ്മുവില്‍ 12 ലക്ഷത്തിന്റെ സ്ഥലം, ദുബായില്‍ 80 കോടി വില വരുന്ന 12 അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയാണ്‌ സുനന്ദക്ക്‌ ഈ വകയിലുള്ളത്‌. 8 ലക്ഷം രൂപ വില വരുന്ന കാര്‍, 22 ലക്ഷത്തിന്റെ വാച്ച്‌, 10 ലക്ഷത്തിന്റെ സ്വര്‍ണം എന്നിവ തരൂരിന്റെ സമ്പാദ്യമാണ്‌. 9 ലക്ഷത്തിന്റെയും 5 ലക്ഷത്തിന്റെയും രണ്ടു കാറുകളും, 2 കോടിയുടെ സ്വര്‍ണവും നാലു കോടിയുടെ ഫോറിന്‍ വാച്ചുകളും, സുനന്ദതക്കുണ്ട്‌. ഇതു കൂടാതെ 30 ലക്ഷത്തിന്റെ പുരാവസ്‌തു ശേഖരവും സുനന്ദക്കുണ്ട്‌. ഇക്കൂട്ടത്തില്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ വാളും ഉള്‍പ്പെടുന്നു. സുനന്ദ ദുബായിലെ ഒരു കമ്പനിയില്‍ കണ്‍സള്‍ട്ടണ്ടാണ്‌. ഇതൊവികെ രണ്ടാളും നിലവില്‍ ഒരു ബിസിനസും നടത്തുന്നില്ല. അതു കൊണ്ട്‌ ബിസിനസില്‍ നിന്നുള്ള സമ്പാദ്യം രണ്ടാള്‍ക്കുമില്ല.

 


തരൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ സമര്‍പ്പിച്ച ഈ കണക്കുകളില്‍ പലതിലും അവ്യക്തത കാണാവുന്നതാണ്‌. സുനന്ദ ഇന്ത്യന്‍ പൗരയല്ലെന്നും അവര്‍ക്ക്‌ ഇന്ത്യയില്‍ ഭവനമില്ലെന്നുമാണ്‌ തരൂര്‍ പറഞ്ഞിരിക്കുന്നത്‌. എന്നാല്‍ ഏതു രാജ്യത്തിന്റെ പൗരത്വമാണ്‌ അവര്‍ക്കുളളതെന്ന്‌ തരൂര്‍ വ്യക്തമാക്കിയിട്ടില്ല. കണക്കുകളുടെ സൂചന പ്രകാരം സുനന്ദ കനേഡിയന്‍ പൗരയാകാനാണ്‌ സാധ്യത. കാനഡയില്‍ അവര്‍ക്ക്‌ സ്ഥലവും വീടുമുണ്ട്‌. അതുപോലെ ഹുമയൂണിന്റെ വാളുള്‍പ്പടെയുള്ള പുരാവസ്‌തുക്കള്‍ കാനഡയിലെ ബാങ്കിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. ഇതില്‍ നിന്നു സുനന്ദക്ക്‌ കാനഡയിലെ പരത്വമാണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. ഇതുള്‍പ്പടെ പലതിലും അവ്യക്ത നിഴലിക്കുന്നുണ്ട്‌. സുനന്ദയുടെ മരണം പോലെ അവ്യക്തമാണ്‌ കണക്കുകളും.

    Comments

    Madhavan Nair January 21, 2014 12:56

    So sunanda is benami or parking the wealth of Shashi Tharoor. Being born in a middle class family, Sunanda was a hotel receptionist during 1995 in Delhi...how come more than Rs.200....Mr.Tharoor has to tell a lot as he is hiding a lot. Her Canadian propety is also doubtful..how such antique armoury under Sunanda's control?


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.