You are Here : Home / News Plus

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009 ആവര്‍ത്തിക്കും : ചെന്നിത്തല

Text Size  

Story Dated: Sunday, January 19, 2014 05:04 hrs UTC

സീറ്റു വിഭജന ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009 ലെ വിജയം ആവര്‍ത്തിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയകയിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് രമേശ് ചെന്നിത്തല പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കുന്നത്. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് ചെന്നിത്തല പാണക്കാടത്തെിയത്. നിലവിലെ രാഷ്ട്രീയ സ്ഥിതികളെ കുറിച്ച് സംഭാഷണം നടത്തിയതായി ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ചര്‍ച്ചകള്‍ക്കു ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.