You are Here : Home / News Plus

സുനന്ദ പുഷ്കര്‍: കഥയിലെ ജീവിതം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, January 17, 2014 06:45 hrs UTC

1962 ജനവരി ഒന്നിന് ജമ്മു കശ്മീരിലെ ബൊമായിയില്‍ സൈനികോദ്യോഗസ്ഥന്റെ മകളായി ജനനം. സഞ്ജയ് സെയ്‌നിയെന്ന കശ്മീര്‍ സ്വദേശിയെയാണ് ആദ്യം വിവാഹം കഴിച്ചത്. അധികം വൈകാതെ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട് മലയാളിയായ സുജിത്ത് മേനോനെ വിവാഹം ചെയ്തു.  സുജിത്ത് മേനോന്‍ 1997ല്‍ ഒരു വാഹനാപകടത്തില്‍ മരിചു.ഇതില്‍ 15 വയസുള്ള ഒരു മകനുണ്ട്.മൂന്നാം വിവാഹമാണ് കേന്ദ്രമന്ത്രി ശശി തരൂരുമായി ഉള്ളത്.വിവാഹം മുതല്‍ അവര്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. തരൂരിന്റെയും സുനന്ദയുടെയും മൂന്നാം വിവാഹമായിരുന്നു.

ദുബായ് സര്‍ക്കാരിനു കീഴിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയില്‍ സീനിയര്‍ എക്സിക്യൂട്ടീവായിരുന്ന സുനന്ദ ഐപിഎല്‍ കേരള ടീമിന്റെ ചര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഐപിഎല്‍ കൊച്ചി റൊണ്‍ഡിവു ടീമിന്റെ സൌജന്യ ഓഹരി റൊണ്‍ഡിവുവിന്റെ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ച സുനന്ദയ്ക്ക് ലഭിച്ചിരുന്നു. തരൂരിന്റെ സുഹൃത്തായ സുനന്ദയെ ബിനാമിയാക്കി തരൂര്‍ ഓഹരി സ്വന്തമാക്കിയതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് തരൂരിന് കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കേണ്ടി വന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ കടന്നുപിടിച്ച ഒരാളെ അടിച്ചതായിരുന്നു ആദ്യ വിവാദ സംഭവം. ഇതിനുശേഷം ഖലീജ് ടൈംസ് ലേഖകനെ അപമാനിച്ചുവെന്ന പരാതി വന്നു. ഇതിന് തൊട്ടുപിറകെയാണ് ട്വിറ്റര്‍ വിവാദം.സുനന്ദയും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.മെഹര്‍ പാക് ഏജന്റാണെന്ന് ആരോപിച്ച  സുനന്ദ  തന്റെ ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും  ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. സുനന്ദയുടെ മനോനില ശരിയല്ലെന്ന് മെഹ്റും ആരോപിച്ചിരുന്നു.എല്ലാം അവസാനിപ്പിച്ചു സുനന്ദ വിടവാങ്ങി..വിവാദങ്ങള്‍ ബാക്കി വച്ച്...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.