You are Here : Home / News Plus

സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനം നടത്തുന്നു: ലത്തീന്‍ സഭ

Text Size  

Story Dated: Sunday, January 12, 2014 05:18 hrs UTC

സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനമാണ് നടത്തുന്നതന്നും ഇതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരുമെന്നും ലത്തീന്‍ സഭ. മുന്നോക്ക സമുദായാംഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി അവരെ പ്രീണിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന് മാത്രം ക്യാബിനെറ്റ് പദവി നല്‍കി. ഇത് ഭാവിയില്‍ ദോഷം ചെയ്യും. കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന നടപടിയാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സഭ ഗൗരവത്തോടെയാണ് കാണുന്നത്. ആം ആദ്മി പാര്‍ട്ടിയെ സഭ സ്വാഗതം ചെയ്യുകയാണ്- രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.