You are Here : Home / News Plus

കെ.പി.സി.സി പ്രസിഡന്‍റ്: തീരുമാനം ഉടനെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, January 09, 2014 08:16 hrs UTC

 

പുതിയ കെ.പി.സി.സി പ്രസിഡന്‍റ് പ്രഖ്യാപനം വൈകില്ലെന്നാണ്  പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്രയും വേഗം തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയഗാന്ധിയുമായി ആഭ്യന്തരമന്ത്രിയായ ശേഷമുള്ള പൊതു സ്ഥിതിയും ചര്‍ച്ച ചെയ്തെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്ന് ഡല്‍ഹിയില്‍ സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയ ഗാന്ധിയെ കാണുന്നതിന് മുമ്പ് ഇരുവരും എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്നികുമായും ചര്‍ച്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.