അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുറത്ത് പോയ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കര്‍ണാടക ജനതാ പാര്‍ട്ടി അധ്യക്ഷനുമായ ബി.എസ്. യെദിയൂരപ്പ ബി.ജെ.പിയില്‍ മടങ്ങിയത്തെി. വ്യാഴാഴ്ച രാവിലെ 11ന് ബി.ജെ.പിയുടെ ബംഗളൂരു മല്ലേശ്വരത്തെ ഓഫീസിലത്തെിയാണ് യെദിയൂരപ്പ വീണ്ടും അംഗത്വം സ്വീകരിച്ചത്. യെദിയൂരപ്പക്ക് പുറമെ മൂന്ന് കെ.ജെ.പി എം.എല്‍.എമാരും ബി.ജെ.പി അംഗത്വമെടുത്തു. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി അംഗത്വമെടുത്ത ശേഷം യെദിയൂരപ്പ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് 20 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.
Comments