You are Here : Home / News Plus

അവഗണന: സൈനികന്‍റെ ബന്ധുക്കള്‍ പരംവീര്‍ ചക്ര ലേലം ചെയ്യാന്‍ ഒരുങ്ങുന്നു

Text Size  

Story Dated: Tuesday, January 07, 2014 07:23 hrs UTC

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതിയായ പരംവീര്‍ ചക്ര സൈനികന്‍റെ ബന്ധുക്കള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു.
പരംവീര്‍ ചക്ര നേടുന്ന രണ്ടാമത്തെ സൈനികനും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബഹുമതി നേടിയ ആദ്യയാളുമായ ക്യാപ്റ്റന്‍ കറം സിങ്ങിന്‍റെ ബന്ധുക്കളാണ് ആദ്യ പ്രസിഡന്‍റ് രാജേന്ദ്ര പ്രസാദ് അണിയിച്ച മെഡല്‍ വില്‍ക്കാനൊരുങ്ങുന്നത്.
അര്‍ഹതപ്പെട്ട അംഗീകാരം നേടിയെടുക്കാന്‍ മൂന്നു തലമുറ നടത്തിയ ശ്രമങ്ങള്‍ സര്‍ക്കാര്‍ ചുവപ്പുനാട അഴിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് പുതിയ പ്രതിഷേധ രീതി പരീക്ഷിക്കുന്നത്. പൊതുലേലം വഴി മെഡല്‍ വില്‍ക്കാനാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.