You are Here : Home / News Plus

കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചു: ഹൈക്കോടതി

Text Size  

Story Dated: Thursday, January 02, 2014 01:07 hrs UTC

സോളാര്‍ കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് കോടതി. സോളാര്‍ തട്ടിപ്പുകേസില്‍ സരിതയുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശങ്ങള്‍. കോടതിയില്‍ കെട്ടിവയ്ക്കാനുള്ള പണം തട്ടിപ്പിലൂടെ ലഭിച്ചതാണോ എന്ന് പോലീസ് അന്വേഷിച്ചില്ലേ എന്നും സരിത തട്ടിയെടുത്ത പണം എവിടെ ആണെന്ന് അറിയാന്‍ പൊലീസ് എന്തു ചെയ്തു എന്നും ഹൈക്കോടതി ചോദിച്ചു.സരിതയുടെ തട്ടിപ്പ് പണം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. സരിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് ഹൈക്കോടതി മാറ്റി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.