You are Here : Home / News Plus

വിഎസുമായി പ്രശാന്ത് ഭൂഷണ്‍ ചര്‍ച്ച നടത്തി;പാര്‍ട്ടിയിലേക്ക് ക്ഷണിച്ചില്ല

Text Size  

Story Dated: Monday, December 30, 2013 03:39 hrs UTC

ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. എ. എ. പിയുടെ നയങ്ങളും പരിപാടികളും വിഎസുമായി ചര്‍ച്ച ചെയ്തു. കന്‍്റോണ്‍മെന്‍്റ് ഹൗസില്‍ വി.എസ്. അച്യുതാനന്ദനുമായി ഒരുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.വി.എസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും രാഷ്ട്രീയ പിന്തുണ തേടുകയാണുണ്ടായതെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.
ഇടതുപാര്‍ട്ടികള്‍ അടക്കമുളള സമാന ചിന്താഗതിക്കാരുമായുള്ള തിരഞ്ഞെടുപ്പു ധാരണയെപ്പറ്റി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.