You are Here : Home / News Plus

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കണം: രാഹുല്‍ ഗാന്ധി.

Text Size  

Story Dated: Friday, December 27, 2013 12:33 hrs UTC

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയും വിലകയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എകെ ആന്റണി, പി ചിദംബരം, കപില്‍ സിബല്‍, കെ വി തോമസ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും എഐസിസി ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.