You are Here : Home / News Plus

ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി; കോട്ടയത്ത് ഗതാഗത തടസ്സം

Text Size  

Story Dated: Wednesday, December 25, 2013 06:20 hrs UTC

പിറവം റോഡ് ജങ്ഷനില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രിവാന്‍ട്രം മെയിലാണ് സിഗ്നല്‍ തെറ്റിച്ച് ഓടിയത്.ഈ സമയം ശബരി സ്‌പെഷ്യല്‍ ട്രെയിന്‍ ക്രോസിങ്ങിനായി പിറവം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.ഇതോടെ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. എറണാകുളം- കോട്ടയം റൂട്ടില്‍ പിറവം സ്റ്റേഷനു മുമ്പ് തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റാണ് തകരാറിനിടയാക്കിയത്. രാവിലെ 7.55 ന് പിറവം റോഡ് സ്റ്റേഷനിലത്തെിയ ട്രെയിന്‍ റെഡ് സിഗ്നല്‍ കണക്കാക്കാതെ ലോക്കോ പൈലറ്റ് മുന്നോട്ടെടുത്തപ്പോള്‍ റൂട്ടിലെ മുഴുവന്‍ സംഴിധാനവും തകരാറിലാകുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.