You are Here : Home / News Plus

ചക്കിട്ടപാറ: അന്വേഷണം പ്രഖ്യാപിക്കാത്തത് ശരിയല്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Tuesday, December 03, 2013 03:18 hrs UTC

 

ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച ആയിട്ടും അന്വേഷണം പ്രഖ്യാപിക്കാത്തത് ശരിയല്ല. തുടര്‍സര്‍വേക്ക് യു.ഡി.എഫ് സര്‍ക്കാറാണ് അനുമതി നല്‍കിയതെങ്കില്‍ അതും അന്വേഷിക്കണം. ഇത് ചെറിയ കാര്യമായി തള്ളിക്കളയാന്‍ കഴിയില്ല. അന്വേഷണം വേണമെന്നതില്‍ കോണ്‍ഗ്രസിന്‍െറ ഭാഗത്ത് മെല്ളെപ്പോക്ക് ഉണ്ടായിട്ടില്ളെന്നും ചെന്നിത്തല പറഞ്ഞു.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തില്ളെന്ന നിലപാട് ഉചിതമല്ല. ഇപ്പോള്‍ പല കേസുകളിലും അന്വേഷണം നടക്കുന്നത് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് മുഴുവന്‍ ഇടപാടും നടന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇപ്പോള്‍ പാലിക്കുന്ന മൗനം ആശ്ചര്യജനകമാണ്. പാര്‍ട്ടിയോ മുഖ്യമന്ത്രിയോ അറിയാതെയാണോ ഇതെല്ലാം നടന്നതെന്ന് വ്യക്തമാക്കണം. ഖനനാനുമതി ഈ സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ജനങ്ങളുടെ ആശങ്കയൊഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഏഴിന് ചക്കിട്ടപാറ സന്ദര്‍ശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.