You are Here : Home / News Plus

ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി

Text Size  

Story Dated: Thursday, October 31, 2019 08:40 hrs UTC

ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം ഡി.സി.സിയിൽ കയ്യാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി.മേയർ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോർമൻ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് അലങ്കോലമായത്. ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങിൽ എൻ.വേണുഗോപാൽ സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് അപ്രതീക്ഷിതമായി നോർമൻ ജോസഫ് മേയറെ ഉടൻ മാറ്റണമെന്ന് എണീറ്റ് നിന്ന് കൊണ്ട് ആവശ്യപ്പെട്ടത്. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.