You are Here : Home / News Plus

പിണറായി വര്‍ഗീയ പ്രസംഗം നടത്തുന്നുവെന്ന് കെ.പി.സി.സി

Text Size  

Story Dated: Sunday, October 13, 2019 07:28 hrs EDT

മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ പ്രസംഗം നടത്തുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ വികസന സംവാദങ്ങളില്‍നിന്നും ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എമ്മിന് ശബരിമല വിഷയത്തില്‍ ഏകീകൃത നിലപാടില്ല. അഞ്ച് സ്ഥാനാര്‍ഥികള്‍ക്കും അഞ്ച് നിലപാടാണ്. ശബരിമല വിഷയം സംബന്ധിച്ച നിലപാടില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്ത് പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റിടങ്ങളില്‍ പറയുമോ എന്നും അദ്ദേഹം ചോദിച്ചു. പെരിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ കെ.പി.സി.സി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More