You are Here : Home / News Plus

വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്

Text Size  

Story Dated: Saturday, September 28, 2019 04:38 hrs EDT

വയലാർ രാമവർമ ട്രസ്റ്റിന്റെ ഈ വർഷത്തെ വയലാർ അവാർഡ് വി.ജെ ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം എന്ന കൃതിയും അവസാന റൗണ്ടിലെത്തിയിരുന്നു.അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിരുന്നു. ഒരു കൃതിക്ക് അവാർഡ് നൽകാനായി ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നതായി ആരോപിച്ച് എഴുത്തുകാരൻ എം.കെ സാനു അവാർഡ് നിർണയ സമിതിയിൽ നിന്ന് രാജിവെച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More