You are Here : Home / News Plus

പാലാ പിടിച്ചെടുത്ത് മാണി സി.കാപ്പന്‍

Text Size  

Story Dated: Friday, September 27, 2019 03:24 hrs EDT

കഴിഞ്ഞ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാർ മാണി സി.കാപ്പനെ കൈപിടിച്ച് കയറ്റി. കെ.എം.മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കും. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ടോം ജോസിനെ അട്ടിമറിച്ചാണ് മാണി സി.കാപ്പൻ വിജയിച്ചിരിക്കുന്നത്.54137 വോട്ടുകൾ മാണി സി.കാപ്പൻ നേടിയപ്പോൾ 51194 വോട്ടുകളെ ടോം ജോസിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാർഥി എൻ.ഹരിക്ക് 18044 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കെ.എം.മാണിയുടെ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ജോസ് ടോമിന് മുന്നിലെത്താൻ സാധിക്കാത്തത് കേരള കോൺഗ്രസിനും യുഡിഎഫിനും കനത്ത നാണക്കേടുണ്ടാക്കി. അപ്രതീക്ഷിതമായിരുന്നു മാണി സി.കാപ്പന്റെ മുന്നേറ്റം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More