You are Here : Home / News Plus

പത്തനംതിട്ട സീറ്റില്‍ മാറ്റമുണ്ടോയെന്ന് അറിയില്ലെന്ന് എംടി രമേശ്

Text Size  

Story Dated: Friday, March 22, 2019 06:59 hrs UTC

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റ് ഇന്നു വരുമ്പോള്‍ അതില്‍ പത്തനംതിട്ടയും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് പറഞ്ഞു. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ ഇന്നലെ പ്രഖ്യാപിക്കേണ്ടതായിരുന്നു, എന്നാല്‍ അതുണ്ടായില്ല. കേന്ദ്ര നേതൃത്വത്തിന് മുൻപിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടോയെന്നറിയില്ല. സ്ഥാനാർത്ഥി പട്ടികയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോയെന്നത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് അറിവൊന്നുമില്ലെന്നും രമേശ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.