You are Here : Home / News Plus

'ആരെയും പരിചയമില്ല, കൊല്ലത്തെക്കാൾ ഭേദം മലപ്പുറം സീറ്റ്'; എതിർപ്പുമായി കണ്ണന്താനം

Text Size  

Story Dated: Tuesday, March 19, 2019 07:30 hrs EDT

കൊല്ലം സീറ്റിലേക്ക് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി അൽഫോൺസ് കണ്ണന്താനം. കൊല്ലത്തെക്കാൾ ഭേദം മലപ്പുറം സീറ്റെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. മത്സരിക്കാൻ ഇല്ലെന്നാണ് തന്‍റെ നിലപാട്. നിർബന്ധമാണെങ്കിൽ പത്തനംതിട്ടയോ കോട്ടയമോ തൃശൂരോ വേണമെന്നും കണ്ണന്താനം വിശദമാക്കുന്നു. മൂന്നര വർഷം രാജ്യസഭാ കാലാവധി ഉള്ളതിനാൽ തന്നെ പരിഗണിക്കരുതെന്നാണ് അവശ്യപ്പെട്ടത്. എന്നാൽ മത്സരിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More