You are Here : Home / News Plus

കെ വി തോമസിനെ ഉന്നമിട്ട് ബിജെപി ; തടയാൻ സോണിയ

Text Size  

Story Dated: Sunday, March 17, 2019 01:56 hrs EDT

സീറ്റ് കിട്ടാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ കെ വി തോമസ് എംപിയെ ഉന്നമിട്ട് ബിജെപി. തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്‍റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. ബിജെപിയിലെത്തിയാൽ തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാനാണ് ശ്രമം. നിലവിൽ ബിഡിജെഎസ്സിന്‍റെ പക്കലാണ് എറണാകുളം സീറ്റ്. കെ വി തോമസിനെ ബിജെപി കേന്ദ്രനേതൃത്വം ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ കെ വി തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ അതൃപ്തി തുറന്ന് പറഞ്ഞ് കെ വി തോമസ് നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് കേന്ദ്രനേതാക്കൾ തോമസിനെ ഫോണിൽ വിളിച്ചത്. മുതിർന്ന കേന്ദ്രമന്ത്രിമാർ തന്നെയാണ് തോമസിനെ വിളിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More