You are Here : Home / News Plus

അന്തിമരൂപമാവാതെ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക; തുഷാര്‍ വെള്ളാപ്പള്ളിയുമായി ഇന്ന് ചർച്ച നടത്തും

Text Size  

Story Dated: Sunday, March 17, 2019 01:41 hrs EDT

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിപട്ടികയിൽ ദില്ലിയില്‍ കേന്ദ്ര നേതൃത്വവുമായുള്ള നടന്ന ചര്‍ച്ചയിലും അന്തിമ രൂപമായില്ല. ഇന്ന് രാവിലെ ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം എടുക്കുക. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായി. തൃശൂരിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മല്‍സരിക്കാനില്ലെന്ന സൂചന തുഷാര്‍ വെളളാപ്പള്ളി ഇന്നലെ നല്‍കിയെങ്കിലും ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഇതിനോട് വിയോജിച്ചു. ബിജെപി കേന്ദ്രനേതൃത്വവും തുഷാര്‍ മല്‍സരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുകയാണ്. തുഷാറുമായി നടത്തുന്ന ചര്‍ച്ചകളിൽ അന്തിമ രൂപം ആയ ശേഷം വൈകീട്ട് പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തില്‍ പട്ടിക അവതരിപ്പിക്കും. ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More