You are Here : Home / News Plus

ട്രെയിനില്‍ നിന്ന് വീണ യുവാവിനെ തോളിലേറ്റി പൊലീസ് ഉദ്യോഗസ്ഥന്‍ നടന്നത് ഒന്നര കിലോമീറ്റര്‍

Text Size  

Story Dated: Sunday, February 24, 2019 09:30 hrs EST

ട്രെയിനില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെയും തോളിലേറ്റി പൊലീസ് ഉദ്യോഗസ്ഥന്‍ നടന്നത് ഒന്നര കിലോമീറ്റര്‍. മധ്യപ്രദേശിലെ സിയോനി മാല്‍വയിലാണ് പൊലീസുകാരന്റെ സമയോചിതമായ ഇടപെടല്‍ ഒരു മനുഷ്യ ജീവന്‍ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച രാവിലെയാണ് അജിത് എന്ന ഇരുപതുകാരന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണത്. വീഴ്ചയില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകട വിവരം അറിഞ്ഞ പ്രദേശവാസിയായ ഒരാള്‍  പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ കോണ്‍സ്റ്റബിളായ പൂനം ബില്ലോറും ഡ്രൈവര്‍ രാഹുല്‍ സക്കാലെയും കണ്ടത് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെയാണ്.

സംഭവ സ്ഥലത്തേയ്ക്ക് വാഹനങ്ങളൊന്നും എത്തിച്ചേരുമായിരുന്നില്ല.  തുടര്‍ന്ന് യുവാവിനെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കാന്‍ കോണ്‍സ്റ്റബിള്‍ പൂനം ബില്ലോര്‍ അയാളെ തോളിലേറ്റി പൊലീസ് ജീപ്പുവരെ നടന്നു.യുവാവ് ഇപ്പോള്‍ ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More