You are Here : Home / News Plus

കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്തസമരസമിതി

Text Size  

Story Dated: Wednesday, January 16, 2019 06:14 hrs EST

കെഎസ്ആർടിസി പണിമുടക്ക് പിൻവലിക്കില്ലെന്ന നിലപാടിലുറച്ച് സംയുക്ത സമര സമിതി. ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി. പണിമുടക്ക് തടഞ്ഞുള്ള ഹൈക്കടോതി നിർദ്ദേശം മറികടന്നാണ് നീക്കം. സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നാണ് നിലപാട് വ്യക്തമാക്കിയത്. കോടതി വിധിയെ വെല്ലുവിളിക്കുന്നില്ല. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകും. എന്നാല്‍ പണിമുടക്ക് മാറ്റില്ല. സര്‍ക്കാരിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.