You are Here : Home / News Plus

ശബരിമല ദര്‍ശനത്തിന് അനുവാദം നൽകണമെന്ന കെ. സുരേന്ദ്രന്റെ ഹര്‍ജി തള്ളി

Text Size  

Story Dated: Tuesday, January 15, 2019 03:11 hrs EST

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ശബരിമല ദര്‍ശനത്തിന് അനുവാദം നൽകണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി തള്ളി. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് നേരത്തെ ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പരോളിലുള്ള പ്രതികള്‍ വരെ ശബരിമല ദര്‍ശനത്തിന് പോകുന്നുണ്ടെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു. ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുമോയെന്നും സുരേന്ദ്രനോട്‌ കോടതിയില്‍ വാക്കാല്‍ ചോദിച്ചിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.