You are Here : Home / News Plus

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടും

Text Size  

Story Dated: Sunday, December 30, 2018 02:37 hrs EST

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടും. ജനുവരി 5 വരെ നിരോധനാജ്ഞ നീട്ടാനാണ് തീരുമാനം. സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി.

ജില്ലാ പൊലീസ് മേധാവിയും എക്‌സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More