You are Here : Home / News Plus

വനിതാ മതില്‍: ടെക്കികളെ പങ്കെടുപ്പിക്കാൻ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നൽകി കളക്ടർ

Text Size  

Story Dated: Saturday, December 29, 2018 05:32 hrs EST

വനിതാ മതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാൻ നിർദേശം. തിരുവനന്തപുരം കളക്ടർ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നൽകി. സർക്കാർ സംവിധാനങ്ങൾ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കിടെയാണ് നടപടി. നേരത്തെ വനിതാ മതിലിനായി സാങ്കേതിക സർവ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകൾ മാറ്റിയ നടപടി വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ജനുവരി 1ലെ പരീക്ഷകൾ 14ന് നടത്തുമെന്നാണ് സര്‍വ്വകലാശാല അറിയിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More